റെയ്‌നെര്‍ മരിയ റില്‍ക്കേ
വായകള്‍ മാത്രമാകുന്നു നാം.
സകലതിനും നടുവില്‍
സുരക്ഷിതമായ് മരുവുന്ന വിദൂരഹൃദയത്തെപ്പറ്റി പാടുന്നതാര്?
അവന്റെ ഗംഭീരമായ മിടിപ്പ്
നമ്മളില്‍ ചെറുസ്പന്ദനങ്ങളായി ചിതറുന്നു.
അവന്റെ കൊടും ദുഃഖം,
അവന്റെ കടുത്ത ആഹ്ലാദമെന്ന പോലെ തന്നെ,
നമുക്ക് താങ്ങാവുന്നതിലും വലുത്.
അതിനാല്‍ നമ്മള്‍
നമ്മെത്തന്നെ അവനില്‍ നിന്നും ദൂരേയ്ക്ക് പറിച്ചുമാറ്റുന്നു,
ഒാരോ തവണയും,
വായകള്‍ മാത്രമായി അവശേഷിക്കുന്നു.
എങ്കിലും അപ്രതീക്ഷിതമായി, ഗൂഢമായി,
ആ ഭീമന്‍ മിടിപ്പ് നമ്മുടെ ഉണ്മയില്‍ പ്രവേശിക്കുന്നു,
നമ്മള്‍ നിലവിളിക്കുന്നു..,
സ്വത്വത്തിലും ആവിഷ്കാരത്തിലും പരിണമിച്ചവരാകുന്നു.
Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts
Tuesday, July 17, 2007
Friday, June 29, 2007
അപരന്‍
ഒക്‍ടേവിയോ പാസ്
അവന്‍ തനിക്കായി ഒരു മുഖം കണ്ടുപിടിച്ചു.
അതിനു പിന്നില്‍,
അവന്‍ ജീവിച്ചു, മരിച്ചു, ഉയിര്‍ത്തെഴുന്നേറ്റു,
പല തവണ.
ഇപ്പോഴവന്റെ മുഖം
ആ മുഖത്തില്‍ നിന്നുള്ള ചുളിവുകള്‍ പേറുന്നു.
അവന്റെ ചുളിവുകള്‍ക്കോ
മുഖമില്ല താനും.
അവന്‍ തനിക്കായി ഒരു മുഖം കണ്ടുപിടിച്ചു.
അതിനു പിന്നില്‍,
അവന്‍ ജീവിച്ചു, മരിച്ചു, ഉയിര്‍ത്തെഴുന്നേറ്റു,
പല തവണ.
ഇപ്പോഴവന്റെ മുഖം
ആ മുഖത്തില്‍ നിന്നുള്ള ചുളിവുകള്‍ പേറുന്നു.
അവന്റെ ചുളിവുകള്‍ക്കോ
മുഖമില്ല താനും.
Labels:
ഒക്‍ടേവിയോ പാസ്,
കവിത,
വിവര്‍ത്തനം
Monday, June 25, 2007
സംഗീതം
റെയ്‌നര്‍ മരിയ റില്‍ക്കേ
ഗ്രഹിക്കുകെന്‍ കരം, നിനക്കതായാസ-
രഹിത,മെന്നുടെ പ്രിയ മാലാഖ, ഞാ-
നറിയുന്നൂ, യെന്റെ വഴിയും നീ തന്നെ
ചലനമറ്റു നീയിരിക്കുമ്പോള്‍ പോലും.
അറിയുക,യേറെ ഭയക്കുന്നൂ ഞാനി-
ങ്ങൊരുത്തരുമെന്നെ തിരയുകില്ലിനി.
ലഭിച്ചതൊന്നുമേ ഉപയോഗിക്കുവാന്‍
കഴിഞ്ഞതി,ല്ലവര്‍ തിരസ്‌കരിച്ചെന്നെ.
തുടക്കത്തില്‍ ഏകാന്തത, മധുരമാ-
മൊരു ഗാനം പോലെ ഭ്രമിപ്പിച്ചെങ്കിലും
അനര്‍ഗ്ഗളമായി ചൊരിയും സംഗീത-
മസഹ്യമായെന്നെ മുറിപ്പെടുത്തുന്നു.
ഗ്രഹിക്കുകെന്‍ കരം, നിനക്കതായാസ-
രഹിത,മെന്നുടെ പ്രിയ മാലാഖ, ഞാ-
നറിയുന്നൂ, യെന്റെ വഴിയും നീ തന്നെ
ചലനമറ്റു നീയിരിക്കുമ്പോള്‍ പോലും.
അറിയുക,യേറെ ഭയക്കുന്നൂ ഞാനി-
ങ്ങൊരുത്തരുമെന്നെ തിരയുകില്ലിനി.
ലഭിച്ചതൊന്നുമേ ഉപയോഗിക്കുവാന്‍
കഴിഞ്ഞതി,ല്ലവര്‍ തിരസ്‌കരിച്ചെന്നെ.
തുടക്കത്തില്‍ ഏകാന്തത, മധുരമാ-
മൊരു ഗാനം പോലെ ഭ്രമിപ്പിച്ചെങ്കിലും
അനര്‍ഗ്ഗളമായി ചൊരിയും സംഗീത-
മസഹ്യമായെന്നെ മുറിപ്പെടുത്തുന്നു.
Friday, June 15, 2007
കുമ്പസാരം
ചാള്‍സ് ബുകോവ്‌സ്‌കി
കാത്തിരിക്കുകയാണ്,
കിടക്കയിലേയ്ക്ക് ചാടിക്കയറുന്ന
ഒരു പൂച്ചയെന്ന പോലെ
വന്നെത്തുന്ന മരണത്തെ.
ഏറെ വ്യസനിക്കുന്നു ഞാന്‍,
എന്റെ ഭാര്യയെയോര്‍ത്ത്.
അവള്‍ കാണുമിത്,
ഈ വിറങ്ങലിച്ച,
വെളുത്തശരീരം
ഒന്നു കുലുക്കിനോക്കുമൊരു തവണ,
ഒരു പക്ഷേ,
വീണ്ടും.
"ഹാങ്ക്!"
ഹാങ്ക് വിളി കേള്‍ക്കില്ല.
എന്നെ വേദനിപ്പിക്കുന്നത്
എന്റെ മരണമല്ല,
എന്റെ ഭാര്യ,
ഒന്നുമില്ലായ്മയുടെ
ഈ കൂമ്പാരം മാത്രം
ശേഷിപ്പായി കിട്ടിയവള്‍.
എങ്കിലും അവളെയറിയിക്കാന്‍
ഞാനാശിക്കുന്നു:
എല്ലാ രാത്രികളിലും
അവളുടെ സമീപമുറങ്ങിയത്,
അര്‍ത്ഥശൂന്യമായ
തര്‍ക്കങ്ങള്‍ പോലും,
എന്നെന്നും സുന്ദരമായിരുന്നുവെന്ന്.
എക്കാലവും ഞാന്‍
പറയാന്‍ ഭയന്ന
ആ കടുത്ത വാക്കുകളും
ഇപ്പോള്‍ പറയാം:
"ഞാന്‍ നിന്നെ
പ്രണയിക്കുന്നു."
കാത്തിരിക്കുകയാണ്,
കിടക്കയിലേയ്ക്ക് ചാടിക്കയറുന്ന
ഒരു പൂച്ചയെന്ന പോലെ
വന്നെത്തുന്ന മരണത്തെ.
ഏറെ വ്യസനിക്കുന്നു ഞാന്‍,
എന്റെ ഭാര്യയെയോര്‍ത്ത്.
അവള്‍ കാണുമിത്,
ഈ വിറങ്ങലിച്ച,
വെളുത്തശരീരം
ഒന്നു കുലുക്കിനോക്കുമൊരു തവണ,
ഒരു പക്ഷേ,
വീണ്ടും.
"ഹാങ്ക്!"
ഹാങ്ക് വിളി കേള്‍ക്കില്ല.
എന്നെ വേദനിപ്പിക്കുന്നത്
എന്റെ മരണമല്ല,
എന്റെ ഭാര്യ,
ഒന്നുമില്ലായ്മയുടെ
ഈ കൂമ്പാരം മാത്രം
ശേഷിപ്പായി കിട്ടിയവള്‍.
എങ്കിലും അവളെയറിയിക്കാന്‍
ഞാനാശിക്കുന്നു:
എല്ലാ രാത്രികളിലും
അവളുടെ സമീപമുറങ്ങിയത്,
അര്‍ത്ഥശൂന്യമായ
തര്‍ക്കങ്ങള്‍ പോലും,
എന്നെന്നും സുന്ദരമായിരുന്നുവെന്ന്.
എക്കാലവും ഞാന്‍
പറയാന്‍ ഭയന്ന
ആ കടുത്ത വാക്കുകളും
ഇപ്പോള്‍ പറയാം:
"ഞാന്‍ നിന്നെ
പ്രണയിക്കുന്നു."
Tuesday, May 29, 2007
റോമിയോയും ജൂലിയെറ്റും
റിച്ചാര്‍ഡ് ബ്രോറ്റിഗന്‍
നീ എനിക്കായി മരിക്കുമെങ്കില്‍
ഞാന്‍ നിനക്കായി മരിക്കും.
നമ്മുടെ കല്ലറകള്‍, രണ്ട് കമിതാക്കള്‍
അലക്കുശാലയില്‍
തങ്ങളുടെ വസ്ത്രങ്ങള്‍
ഒരുമിച്ച് അലക്കുന്നത് പോലെയായിരിക്കും.
നീ സോപ്പ് കൊണ്ടുവരുമെങ്കില്‍
ഞാന്‍ കാരം കൊണ്ടുവരാം.
നീ എനിക്കായി മരിക്കുമെങ്കില്‍
ഞാന്‍ നിനക്കായി മരിക്കും.
നമ്മുടെ കല്ലറകള്‍, രണ്ട് കമിതാക്കള്‍
അലക്കുശാലയില്‍
തങ്ങളുടെ വസ്ത്രങ്ങള്‍
ഒരുമിച്ച് അലക്കുന്നത് പോലെയായിരിക്കും.
നീ സോപ്പ് കൊണ്ടുവരുമെങ്കില്‍
ഞാന്‍ കാരം കൊണ്ടുവരാം.
Wednesday, April 11, 2007
റെയ്‌മണ്ട് കാര്‍വറുടെ കവിത
നായയുടെ മരണം
അതിന്റെ മേല്‍ ഒരു വാന്‍ കയറിയിറങ്ങുന്നു.
നിങ്ങളതിനെ പാതയോരത്ത് കാണുന്നു,
മറവു ചെയ്യുന്നു.
നിങ്ങള്‍ക്കതേപ്പറ്റി വല്ലായ്മ തോന്നുന്നു.
നിങ്ങള്‍ക്ക് വൈയക്തികമായി വല്ലായ്മ തോന്നുന്നു,
എന്നാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മകളെയോര്‍ത്തും വല്ലായ്മ തോന്നുന്നു
എന്തെന്നാല്‍ അത് അവളുടെ ഓമനനായായിരുന്നു,
അവളതിനെ അത്രയ്ക്ക് സ്നേഹിച്ചിരുന്നു.
അവളതിനോട് മന്ത്രിക്കാറുണ്ടായിരുന്നു,
അവളുടെ കിടക്കയില്‍ ഉറങ്ങാന്‍ അനുവദിക്കാറുണ്ടായിരുന്നു.
നിങ്ങളതിനെക്കുറിച്ച് ഒരു കവിതയെഴുതുന്നു.
നിങ്ങളതിനെ വിളിക്കുന്നു: മകള്‍ക്കായ് ഒരു കവിത,
നായയുടെ മേല്‍ വാന്‍ കയറിയതിനെപ്പറ്റി,
നിങ്ങളതിനെ എങ്ങനെ ശുശ്രൂഷിച്ചുവെന്ന്,
വനത്തിനുള്ളിലേക്ക് കൊണ്ടു പോയെന്ന്,
എന്നിട്ട് ആഴത്തില്‍, ആഴത്തില്‍ മറവുചെയ്തെന്ന്,
ആ കവിത ഏറെ മികച്ചതായി മാറുന്നു.
ആ ചെറുനായ അടിപെട്ടതില്‍ നിങ്ങള്‍ക്ക് ഏതാണ്ടൊരു തൃപ്തി വരുന്നു,
ഇല്ലെങ്കില്‍ നിങ്ങള്‍ ആ നല്ല കവിത ഒരിക്കലും എഴുതുമായിരുന്നില്ല.
തുടര്‍ന്ന് നിങ്ങള്‍ ഒരു കവിതഎഴുതാനിരിക്കുന്നു,
നായയുടെ മരണത്തെപ്പറ്റി
ഒരു കവിതയെഴുതുന്നതിനെക്കുറിച്ച് ഒരു കവിത.
എന്നാല്‍, നിങ്ങള്‍ എഴുതിക്കൊണ്ടിരിക്കുമ്പോള്‍
ഒരു സ്ത്രീ നിങ്ങളുടെ പേര് വിളിച്ചു അലമുറയിടുന്നത് നിങ്ങള്‍ കേള്‍ക്കുന്നു,
നിങ്ങളുടെ ഒന്നാം പേര്,
അതിലെ രണ്ട് സ്വരമാത്രകളും,
നിങ്ങളുടെ ഹൃദയം നിലയ്ക്കുന്നു.
ഒരു മിനിറ്റിനു ശേഷം നിങ്ങള്‍ എഴുത്തു തുടരുന്നു,
അവള്‍ പിന്നെയും നിലവിളിക്കുന്നു.
നിങ്ങള്‍ ആശ്ചര്യപ്പെടുന്നു, ഇതെത്ര നേരം തുടരുമെന്ന്.
അതിന്റെ മേല്‍ ഒരു വാന്‍ കയറിയിറങ്ങുന്നു.
നിങ്ങളതിനെ പാതയോരത്ത് കാണുന്നു,
മറവു ചെയ്യുന്നു.
നിങ്ങള്‍ക്കതേപ്പറ്റി വല്ലായ്മ തോന്നുന്നു.
നിങ്ങള്‍ക്ക് വൈയക്തികമായി വല്ലായ്മ തോന്നുന്നു,
എന്നാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മകളെയോര്‍ത്തും വല്ലായ്മ തോന്നുന്നു
എന്തെന്നാല്‍ അത് അവളുടെ ഓമനനായായിരുന്നു,
അവളതിനെ അത്രയ്ക്ക് സ്നേഹിച്ചിരുന്നു.
അവളതിനോട് മന്ത്രിക്കാറുണ്ടായിരുന്നു,
അവളുടെ കിടക്കയില്‍ ഉറങ്ങാന്‍ അനുവദിക്കാറുണ്ടായിരുന്നു.
നിങ്ങളതിനെക്കുറിച്ച് ഒരു കവിതയെഴുതുന്നു.
നിങ്ങളതിനെ വിളിക്കുന്നു: മകള്‍ക്കായ് ഒരു കവിത,
നായയുടെ മേല്‍ വാന്‍ കയറിയതിനെപ്പറ്റി,
നിങ്ങളതിനെ എങ്ങനെ ശുശ്രൂഷിച്ചുവെന്ന്,
വനത്തിനുള്ളിലേക്ക് കൊണ്ടു പോയെന്ന്,
എന്നിട്ട് ആഴത്തില്‍, ആഴത്തില്‍ മറവുചെയ്തെന്ന്,
ആ കവിത ഏറെ മികച്ചതായി മാറുന്നു.
ആ ചെറുനായ അടിപെട്ടതില്‍ നിങ്ങള്‍ക്ക് ഏതാണ്ടൊരു തൃപ്തി വരുന്നു,
ഇല്ലെങ്കില്‍ നിങ്ങള്‍ ആ നല്ല കവിത ഒരിക്കലും എഴുതുമായിരുന്നില്ല.
തുടര്‍ന്ന് നിങ്ങള്‍ ഒരു കവിതഎഴുതാനിരിക്കുന്നു,
നായയുടെ മരണത്തെപ്പറ്റി
ഒരു കവിതയെഴുതുന്നതിനെക്കുറിച്ച് ഒരു കവിത.
എന്നാല്‍, നിങ്ങള്‍ എഴുതിക്കൊണ്ടിരിക്കുമ്പോള്‍
ഒരു സ്ത്രീ നിങ്ങളുടെ പേര് വിളിച്ചു അലമുറയിടുന്നത് നിങ്ങള്‍ കേള്‍ക്കുന്നു,
നിങ്ങളുടെ ഒന്നാം പേര്,
അതിലെ രണ്ട് സ്വരമാത്രകളും,
നിങ്ങളുടെ ഹൃദയം നിലയ്ക്കുന്നു.
ഒരു മിനിറ്റിനു ശേഷം നിങ്ങള്‍ എഴുത്തു തുടരുന്നു,
അവള്‍ പിന്നെയും നിലവിളിക്കുന്നു.
നിങ്ങള്‍ ആശ്ചര്യപ്പെടുന്നു, ഇതെത്ര നേരം തുടരുമെന്ന്.
Labels:
കവിത,
വിവര്‍ത്തനം,
റെയ്‌മണ്ട് കാര്‍വര്‍
Subscribe to:
Posts (Atom)