റെയ്‌നര്‍ മരിയ റില്‍ക്കേ
ഗ്രഹിക്കുകെന്‍ കരം, നിനക്കതായാസ-
രഹിത,മെന്നുടെ പ്രിയ മാലാഖ, ഞാ-
നറിയുന്നൂ, യെന്റെ വഴിയും നീ തന്നെ
ചലനമറ്റു നീയിരിക്കുമ്പോള്‍ പോലും.
അറിയുക,യേറെ ഭയക്കുന്നൂ ഞാനി-
ങ്ങൊരുത്തരുമെന്നെ തിരയുകില്ലിനി.
ലഭിച്ചതൊന്നുമേ ഉപയോഗിക്കുവാന്‍
കഴിഞ്ഞതി,ല്ലവര്‍ തിരസ്‌കരിച്ചെന്നെ.
തുടക്കത്തില്‍ ഏകാന്തത, മധുരമാ-
മൊരു ഗാനം പോലെ ഭ്രമിപ്പിച്ചെങ്കിലും
അനര്‍ഗ്ഗളമായി ചൊരിയും സംഗീത-
മസഹ്യമായെന്നെ മുറിപ്പെടുത്തുന്നു.
Monday, June 25, 2007
Subscribe to:
Post Comments (Atom)
8 comments:
റില്‍കെയുടെ “ഒരു യുവകവിക്കുള്ള കത്തുകള്‍” വായിച്ചിട്ടുണ്ട്, ഇംഗ്ലീഷില്‍. സന്തോഷിന്റെ വിവര്‍ത്തനമല്ല. http://www.geocities.com/Paris/LeftBank/4027/
ഈ മൊഴിമാറ്റത്തെക്കുറിച്ച് - ഒരു പകുതി മൂളലില്‍ നിര്‍ത്തട്ടെ.
Music
Take me by the hand;
it's so easy for you, Angel,
for you are the road
even while being immobile.
You see, I'm scared no one
here will look for me again;
I couldn't make use of
whatever was given,
so they abandoned me.
At first the solitude
charmed me like a prelude,
but so much music wounded me.
Translated by A. Poulin
-സു-
:)
ഇത് വൃത്തത്തില്‍ എഴുതിയതാണോ?
സുനില്‍,
ഈ കവിത ആദ്യം പതിവു പോലെ കഴിയുന്നത്ര പദാനുപദമായി പരിഭാഷപ്പെടുത്തി നോക്കിയതാണ്. അത് അത്രകണ്ട് ഫലപ്രദമായില്ലെന്നു തോന്നിയതിനാല്‍ കുറച്ചധികം സ്വാതന്ത്ര്യമെടുത്ത് ഇങ്ങനെയൊരു പരീക്ഷണം നടത്തിയതാണ് :)
(സന്തോഷിന്റെ വിവര്‍ത്തനം? പുസ്തകമാണോ?)
സങ്കുചിതാ, വായനയ്ക്ക് നന്ദി.
കണ്ണൂസ്, ഇങ്ങനെയൊരു താളം ചേരുമെന്നു തോന്നിയതിനാല്‍ എഴുതിയതാണ്. ഒന്നു രണ്ട് ചെറിയ തിരുത്തുകള്‍ വീണ്ടും ചെയ്തിട്ടുണ്ട്.
Yes, Hari. Santhosh Echikkaanam translated and published by Mathrubhumi (If I remember correctly)-S-
keep sending...
very nice
good!!
Post a Comment