സ്പര്‍ശം
ഒക്ടേവിയോ പാസ്
എന്റെ കൈകള്‍
നിന്റെ ഉണ്മയുടെ തിരശ്ശീലകള്‍ മാറ്റുന്നു
ഇനിയുമൊരു നഗ്നതയാല്‍ നിന്നെ ഉടുപ്പിക്കുന്നു
നിന്റെ ഉടലിന്റെ ഉടലുകളെ അനാവരണം ചെയ്യുന്നു
എന്റെ കൈകള്‍
നിന്റെ ഉടലിനായി മറ്റൊരുടലിനെ കണ്ടെത്തുന്നു
Saturday, January 20, 2007
Subscribe to:
Post Comments (Atom)
9 comments:
പാസിന്റെ തീരെ ചെറിയ ഒരു കവിതയുടെ പരിഭാഷ.
പരാജിയണ്ണാ,
ഫാമിദാ റിയാസിന്റെ കവിതകളിലെ സ്ത്രീപക്ഷവും ഒക്റ്റോവിയോ പാസിന്റെ കയ്യടക്കവും ഒരുപോലെ രസിച്ച പരിഭാഷ..
രണ്ടിന്റേയും മര്‍മ്മമറിഞ്ഞ മൊഴിമാറ്റം..
ഫാമിദയെപ്പറ്റി ഒരു കവിയെന്ന നിലയില്‍ വലിയ അഭിപ്രായമൊന്നുമില്ലെങ്കിലും അവരുടേ നിലപാടുകള്‍ -അതും അത്തരം ഒരു സമൂഹത്തില്‍ നിന്നെടുടുക്കുന്നവ കണ്ടില്ലെന്ന് നടിയ്ക്കാനാവില്ല...
പാസിനെ എനിയ്ക്കറിയാവുന്നത് പണ്ടെങ്ങോ ഭാഷാപോഷിണിയില്‍? വന്നതും ഇപ്പോള്‍ അങ്ങ് മൊഴിമാറ്റം ചെയ്ത കവിതകളും വഴി മാത്രം..
ആംഗലേയം പിന്നോട്ടായ എന്നെപ്പോലെയുള്ളവര്‍ക്ക് ഇത്തരം മൊഴിമാറ്റം സന്തോഷം നല്കുന്നു..
മെനക്കെട്ടിരുന്ന് ആംഗലേയ കവിത വായന ഇല്ല തന്നെ..ആരെങ്കിലും ഉദാത്തമെന്നു പറഞ്ഞാല്‍ ഏതെങ്കിലും ഗദ്യം വായിച്ചാലായി..:)
ഒത്തിരി നന്ദി..
വായിച്ചു.
പരാജിതാ..
തിരകളെ പ്രണയിച്ച കവി എന്നും വ്രണിത ഹൃദയനായിരുന്നു
ഈ കവിത വായിച്ചിട്ടുണ്ടാകും എന്നു കരുതുന്നു
Between Going And Staying
Octavio Paz
Between going and staying the day wavers,
in love with its own transparency.
The circular afternoon is now a bay
where the world in stillness rocks.
All is visible and all elusive,
all is near and can't be touched.
Paper, book, pencil, glass,
rest in the shade of their names.
Time throbbing in my temples repeats
the same unchanging syllable of blood.
The light turns the indifferent wall
into a ghostly theater of reflections.
I find myself in the middle of an eye,
watching myself in its blank stare.
The moment scatters. Motionless,
I stay and go: I am a pause.
മനോഹരമായ കവിത.. ഇങ്ങനെ ഉള്ള കവിതകളുടെ ഒക്കെ കാലം കഴിഞ്ഞോ??
qw_er_ty
പാസിന്റെ കവിതകള്‍ വായിക്കാന്‍ അവസരമുണ്ടാക്കി തരുന്ന അപരാജിതനു് അഭിനന്ദനങ്ങള്‍.
പരിഭാഷ നന്നായിരിക്കുന്നു.
അംബീ,
പരിഭാഷകള്‍ താല്പര്യത്തോടെ വായിച്ചതിനും ഈ സ്നേഹത്തിനും പ്രോത്സാഹനത്തിനും ഏറെ നന്ദി.
വിഷ്ണു, നന്ദി.
തഥാഗതാ,
എന്നെ വളരെ ആകര്‍ഷിച്ച ഒന്നാണ് താങ്കള്‍ എടുത്തുകാണിച്ച കവിത. വളരെ സന്തോഷം തോന്നി, താങ്കളുടെ കമന്റ് കണ്ടപ്പോള്‍.
വേണു, കണ്ണൂരാന്‍, നന്ദി.
തന്റെ പരിഭാഷ നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍. All is visible and all elusive, all is near and can't be touched.
അനോണികളെ , മാലാഖമാരെ...
ബൂലൊകത്തിന്റെ മാനം കാക്കാനും,സ്വാതന്ത്ര്യം ഉദ്ഘോഷിക്കാനും, അഭിപ്രായം തുറന്നെഴുതാനും നിങ്ങളോളം ശക്തര്‍ ബൂലൊകത്തില്‍ വേറെ ആരുമില്ല.
ബൂലൊകത്തെ അനോണികളുടെ പ്രസക്തിയെക്കുറിച്ച് രണ്ടു വാക്ക്....
അനോണികള്‍ അപകടകാരികളാണെന്ന് ബൂലോകത്തെ മൂരാച്ചികളും കാരണവന്മാരും സ്ഥാപിത താല്‍പ്പര്യക്കാരും പറയാറുണ്ട് .
എന്നാല്‍ ബൂലൊകത്തെ ഒരു ബ്രാന്താലയമാക്കി നിലനിര്‍ത്താന്‍ വേണ്ടി ഇവര്‍ തന്നെ പുതിയ ബ്ലൊഗര്മാര്ക്ക് മുന്നില്‍ അനോണി വേഷം കെട്ടി തുണിപൊക്കുന്നത് നാം കാണാറുണ്ട്. അനോണിത്തം വളരെ വൃത്തികെട്ട രീതിയില്‍ ഉപയോഗിച്ചതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ബൂലൊകത്തെ മുതിര്‍ന്ന ബ്ലൊഗര്മാര്ക്കാണ്.
ആരാധകരെ വലയിട്ടു പിടിക്കാന്‍ ഇവര്‍ ബൂലൊകത്തില്‍ നടത്തിയ സക്കാത്തു സൌകര്യങ്ങള്‍ക്കും സാഹിത്യ ഗോഷ്ടികള്ക്കും മുന്നില്‍ പുതിയ ബ്ലൊഗര്മാര് വാലാട്ടാതിരിക്കുമോ എന്നാണ് ഇവരുടെ പ്രധാന ശങ്ക.അനോണി ഏതു ദുര്‍ബലയായ ബ്ലൊഗര്ക്കുപോലും തന്റെ ആവിഷ്കാര സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കാനുള്ള ഏട്ടവും കരുത്തുറ്റ ആയുധമാണ്.
അനോണിയെക്കൊണ്ട് എത്ര ശക്തമായ അപ്രിയ സത്യം വേണമെങ്കിലും പൊങ്ങച്ച കേസരികളുടെ ബലൂണുകള്ക്കുനേരെ പ്രയോഗിക്കാനാകും.
അതിനാല്‍ മലയാള ബൂലൊകത്തിന്റെ സുരക്ഷക്കും വികാസത്തിനും നന്മക്കും അനോണിയായി കമന്റുന്നവരേക്കാള് നല്ല സംഭാവന മറ്റാര്‍ക്കും നല്കാന് കഴിയില്ല.
സൌമ്യമായ വിയോജിപ്പു മുതല്‍...
അനോണികള്‍ ശക്തരായ വിമര്‍ശകരാണ്.
സൌമ്യമായ വിയോജിപ്പുമുതല് ഭരണിപ്പാട്ടിലെ മുട്ടന്‍ തെറിവരെ ആകാവുന്നതാണ് അവരുടെ ആയുധം. അതില്‍ തെറ്റൊന്നുമില്ല.
(അവ സ്വീകരിക്കാനും സഹിഷ്ണുത കാണിക്കണമെന്ന് മാത്രം)ഠെറി പറയാന്‍ അറിയാത്തവര്‍ക്ക് മറ്റുള്ളവരുടെ തെറി ശേഖരത്തില്‍ നിന്നും കോപ്പിറെയ്റ്റ് ഭയമില്ലാതെ ചുമ്മാ കോപ്പി പേസ്റ്റാം.
അനോണികളുടെ ആക്രമണം ഭയക്കാന്മാത്രം സങ്കുചിത ബുദ്ധിയുള്ളവര്‍ ചാറ്റ് റൂമുകളുടെ വാതിലും ജനലും അടച്ച് സുരക്ഷിതമായി സായൂജ്യം നേടട്ടെ.
ബ്ലൊഗ് അതിനും സ്വാതന്ത്ര്യം നല്‍കുന്നുണ്ട്.
അണോണികളെ ആക്രമിക്കൂ...
ശുദ്ധമായ വായുവിനും, അതിരുകളില്ലാത്ത ആകാശത്തിനുംവേണ്ടി ഒരിക്കലെങ്കിലും അനോണിയായില്ലെങ്കില് ....
സ്വര്‍ഗം പ്രതീക്ഷിക്കരുത്...
നരഗ വാതില്‍ക്കല്‍നിന്നും
ബൂലൊകരെ അനോണികളായി സ്വര്‍ഗത്തിലേക്ക് ആക്രമിച്ച് മുന്നേറുക !!
താനോരു പ്രതീഭ തന്നെ.എനിക്കിഷ്ട്ടപ്പട്ടു.
Post a Comment