Saturday, February 23, 2008
ഉത്തരങ്ങള്‍
മാര്‍ക് സ്‌ട്രാന്‍ഡ് (കാനഡ)
എന്തിനാണ് നീ യാത്ര ചെയ്തത്?
വീട്ടില്‍ തണുപ്പായിരുന്നു.
എന്തിനാണ് നീ യാത്ര ചെയ്തത്?
എന്തെന്നാല്‍ സൂര്യോദയത്തിനും അസ്തമയത്തിനുമിടയ്ക്ക് ഞാന്‍ അതു തന്നെയാണ് ചെയ്തിരുന്നത്, എല്ലായ്‌പ്പോഴും.
എന്താണ് നീ ധരിച്ചിരുന്നത്?
നീല സ്യൂട്ട്, വെള്ള ഷര്‍ട്ട്, മഞ്ഞ ടൈ, പിന്നെ മഞ്ഞ സോക്ക്സും.
എന്താണ് നീ ധരിച്ചിരുന്നത്?
ഒന്നും ധരിച്ചിരുന്നില്ല. ഒരു തൂവാല മാത്രം, വേദനയുടേത്, എനിക്കു ചൂടേകി.
ആരുടെ കൂടെയാണ് നീ ഉറങ്ങിയത്?
ഓരോ ദിവസവും ഓരോ പെണ്ണിനൊപ്പം ഉറങ്ങി.
ആരുടെ കൂടെയാണ് നീ ഉറങ്ങിയത്?
ഞാന്‍ ഒറ്റയ്ക്കുറങ്ങി. എല്ലായ്‌പ്പോഴും ഒറ്റയ്ക്കാണ് ഞാന്‍ ഉറങ്ങിയിട്ടുള്ളത്.
എന്തിനാണ് നീ എന്നോട് നുണ പറഞ്ഞത്?
ഞാന്‍ നേരു പറയുകയാണെന്നാണ് എപ്പോഴും ഞാന്‍ കരുതിയത്.
എന്തിനാണ് നീ എന്നോട് നുണ പറഞ്ഞത്?
എന്തെന്നാല്‍ സത്യം മറ്റെന്തിനെക്കാളും നന്നായി നുണ പറയും, ഞാന്‍ സത്യത്തെ സ്നേഹിക്കുന്നു.
എന്തിനാണ് നീ പോകുന്നത്?
എന്തെന്നാല്‍ യാതൊന്നും ഇനിമേല്‍ എന്നെ ബാധിക്കുകില്ല.
എന്തിനാണ് നീ പോകുന്നത്?
എനിക്കറിയില്ല. ഞാനൊരിക്കലുമറിഞ്ഞിരുന്നില്ല.
എത്രനേരം നിന്നെ ഞാന്‍ കാത്തിരിക്കണം?
എന്നെ കാത്തിരിക്കരുത്. ഞാന്‍ ക്ഷീണിച്ചിരിക്കുന്നു, എനിക്കല്‌പം കിടക്കണം.
നീ ക്ഷീണിച്ചോ? നിനക്ക് കിടക്കണോ?
അതേ, എനിക്കു ക്ഷീണമുണ്ട്, കിടക്കണം.
Subscribe to:
Post Comments (Atom)
6 comments:
ഓടിക്കിതയ്ക്കുമ്പോള്‍ ക്ഷീണം താനേ വരും....
നന്നായിരിക്കുന്നു കവിത
മനോഹരമായ വരികള്‍
സത്യത്തിനും കളവിനുമിടയിലൂടെ
ഈ പ്രയാണം
അങ്ങനെയുമുണ്ട്, കൂടെ ഉറങ്ങുമ്പോഴും ഒറ്റക്ക് ഉറങ്ങുന്നത്. ഓരോ ദിവസവും ഓരോ ദിവസം
കൂട്ട്, കുറയ്ക്ക്, ഗുണിക്ക്, ഹരിക്ക് എന്നിട്ടൊരുത്തരം പറ...
എന്റെ ജീവിതം കൊണ്ടു ഞാനൊരു ചോദ്യം ചോദിക്കാം...
ഗ്രേറ്റ്:)
നല്ല രചന,നന്നായിട്ടുണ്ട്
ദയവു ചെയ്‌തു എന്റെ കവിതകള്‍ വായിച്ചാലും
സുനില്‍ ജയിക്കബ്ബ്, ചിറ്റഞ്ഞൂര്‍ കവിതകള്‍
Post a Comment