Tuesday, July 17, 2007

ഹൃദയമിടിപ്പ്‌

റെയ്‌നെര്‍ മരിയ റില്‍ക്കേ

വായകള്‍ മാത്രമാകുന്നു നാം.
സകലതിനും നടുവില്‍
സുരക്ഷിതമായ്‌ മരുവുന്ന വിദൂരഹൃദയത്തെപ്പറ്റി പാടുന്നതാര്‌?
അവന്റെ ഗംഭീരമായ മിടിപ്പ്‌
നമ്മളില്‍ ചെറുസ്പന്ദനങ്ങളായി ചിതറുന്നു.
അവന്റെ കൊടും ദുഃഖം,
അവന്റെ കടുത്ത ആഹ്ലാദമെന്ന പോലെ തന്നെ,
നമുക്ക്‌ താങ്ങാവുന്നതിലും വലുത്‌.
അതിനാല്‍ നമ്മള്‍
നമ്മെത്തന്നെ അവനില്‍ നിന്നും ദൂരേയ്ക്ക്‌ പറിച്ചുമാറ്റുന്നു,
ഒാരോ തവണയും,
വായകള്‍ മാത്രമായി അവശേഷിക്കുന്നു.

എങ്കിലും അപ്രതീക്ഷിതമായി, ഗൂഢമായി,
ആ ഭീമന്‍ മിടിപ്പ്‌ നമ്മുടെ ഉണ്മയില്‍ പ്രവേശിക്കുന്നു,
നമ്മള്‍ നിലവിളിക്കുന്നു..,
സ്വത്വത്തിലും ആവിഷ്കാരത്തിലും പരിണമിച്ചവരാകുന്നു.

5 comments:

സാല്‍ജോҐsaljo said...

മനോഹരമായിരിക്കുന്നു. കവിതയും വിവര്‍ത്തനവും.

Santhosh said...

മനോഹരം!

വിവര്‍ത്തനപോസ്റ്റുകളില്‍ ഒറിജിനലിലേയ്ക്ക് ഒരു ലിങ്ക് കൂടി നല്‍കിയാല്‍ സൌകര്യമായിരുന്നു.

Sanal Kumar Sasidharan said...

നന്ദി

Kuzhur Wilson said...

" അവന്റെ കൊടും ദുഃഖം,
അവന്റെ കടുത്ത ആഹ്ലാദമെന്ന പോലെ തന്നെ,"

രണ്ടും ഒന്നെന്ന്,
ഇത് മലയാളത്തില്‍ പകര്‍ത്തുന്നയാളുടെ
വിളിപ്പേരു പോലെ തന്നെ

കവിതയില്‍ വിജയിച്ച്
എവിടെയൊക്കെയൊ പരാജിച്ച്

2ഉം ഒന്നെന്ന്
ഒന്ന് കൂടി

ടി.പി.വിനോദ് said...

അതെ, സത്യം...