Friday, June 29, 2007

അപരന്‍

ഒക്‍ടേവിയോ പാസ്‌

അവന്‍ തനിക്കായി ഒരു മുഖം കണ്ടുപിടിച്ചു.
അതിനു പിന്നില്‍,
അവന്‍ ജീവിച്ചു, മരിച്ചു, ഉയിര്‍‌ത്തെഴുന്നേറ്റു,
പല തവണ.

ഇപ്പോഴവന്റെ മുഖം
ആ മുഖത്തില്‍ നിന്നുള്ള ചുളിവുകള്‍ പേറുന്നു.
അവന്റെ ചുളിവുകള്‍ക്കോ
മുഖമില്ല താനും.

6 comments:

വേണു venu said...

അപരന്‍‍ ഞാന്‍‍ തന്നെയാണന്നറിയുമ്പോള്‍‍ എന്നെ നോക്കി കാലം കൊഞ്ഞനം കുത്തുന്നു. കണ്ണാടിയുടെ കുഴപ്പമാവില്ല.:)

ഉറുമ്പ്‌ /ANT said...

ചിന്തക്കു വക നല്‍കുന്നത്‌

ടി.പി.വിനോദ് said...

മുഖമില്ലാത്ത ചുളിവുകളാണോ വാക്കുകള്‍? വടിവുകളിലേക്ക് ജയിച്ചു നിവരാത്ത ദുരൂഹതയുടെ ഉരുവങ്ങള്‍..

നല്ല കവിത മാഷേ..

പാസ് ഈ കവിത എഴുതിയ കൊല്ലം ഒന്നു പറഞ്ഞുതരാമോ?

ടി.പി.വിനോദ് said...

മുഖമില്ലാത്ത ചുളിവുകളാണോ വാക്കുകള്‍? വടിവുകളിലേക്ക് ജയിച്ചു നിവരാത്ത ദുരൂഹതയുടെ ഉരുവങ്ങള്‍..

നല്ല കവിത മാഷേ..

പാസ് ഈ കവിത എഴുതിയ കൊല്ലം ഒന്നു പറഞ്ഞുതരാമോ?

പരാജിതന്‍ said...

ലാപുട, വര്‍‌ഷം കൃത്യമായി അറിയില്ല. 1962നും 68-നും ഇടയ്ക്ക് എഴുതിയ കവിതകളുടെ കൂട്ടത്തിലാണ് ഇതുള്ളത്. അപ്പോള്‍ പാസിന്റെ പ്രായം 48 - 54. (മുഖത്ത് ചുളിവുകള്‍ പ്രകടമായിത്തുടങ്ങുന്ന പ്രായം!)

ഡാലി said...

പരാജിതാ,
മുഖമില്ലാത്ത ചുളിവുകള്‍ ‍!!
അത് ലാപുട വാക്കുകള്‍ ആണ് എന്ന് പറഞ്ഞതും ഇഷ്ടപ്പെട്ടു.