Tuesday, May 29, 2007

റോമിയോയും ജൂലിയെറ്റും

റിച്ചാര്‍ഡ്‌ ബ്രോറ്റിഗന്‍

നീ എനിക്കായി മരിക്കുമെങ്കില്‍
‍ഞാന്‍ നിനക്കായി മരിക്കും.

നമ്മുടെ കല്ലറകള്‍, രണ്ട്‌ കമിതാക്കള്‍
അലക്കുശാലയില്‍
തങ്ങളുടെ വസ്ത്രങ്ങള്‍
ഒരുമിച്ച്‌ അലക്കുന്നത്‌ പോലെയായിരിക്കും.

നീ സോപ്പ്‌ കൊണ്ടുവരുമെങ്കില്‍
ഞാന്‍ കാരം കൊണ്ടുവരാം.

26 comments:

പരാജിതന്‍ said...

ബ്രോറ്റിഗന്റെ മറ്റൊരു കവിതയുടെ പരിഭാഷ.

വേണു venu said...

ഹരീ...ഞാന്‍‍ പരിഭാഷ വായിച്ചു കൊണ്ടെയിരിക്കുന്നു..
നീ സോപ്പു കൊണ്ടുവരുമെനികില്‍‍ ഞാന്‍‍ കാരം കൊണ്ടുവരാം.:)

വിഷ്ണു പ്രസാദ് said...

ഹരീ,അറിയാഞ്ഞിട്ടു ചോദിക്കുകയാണ്:ഈ കവിത പരിചയപ്പെടുത്തിയതിന്റ്റെ ഉദ്ദേശ്യമെന്താണ്?എന്താണ് ഈ കവിതയുടെ സാരം?എനിക്കൊരു ചുക്കും മനസ്സിലായില്ല.

വിഷ്ണു പ്രസാദ് said...

കഴിയുമെങ്കില്‍, ആരാണ് ഈ കവിയെന്നും അയാളുടെ കവിതകള്‍ എത്തരത്തിലുള്ളവയാണെന്നും ഒരാമുഖം നല്‍കുമെങ്കില്‍ എന്നെപ്പോലെയുള്ള വിവരദോഷികള്‍ക്ക് അത് കവിതയിലേക്ക് ഒരു പ്രവേശകം ആവും.

പരാജിതന്‍ said...

വിഷ്ണു, ഇത് വായിച്ചിരുന്നോ?

വിഷ്ണു പ്രസാദ് said...

ഹരീ അത് വായിച്ചതാണ്.കമന്റിടുന്നതിനു മുമ്പ് ഒരു പ്രാവശ്യം കൂടി വായിച്ചിരുന്നു... :)

പരാജിതന്‍ said...

വിഷ്ണു, എന്നിട്ടും ഒരു ‘ചുക്കും’ മനസ്സിലായില്ലേ? ശരിക്കും? അത്ഭുതം തോന്നുന്നു!

വിഷ്ണു പ്രസാദ് said...

ശരിക്കും ഇല്ല എന്നു തന്നെയാണ് പറഞ്ഞത്.ഇനി മനസ്സിലാവുകയില്ല എന്നാണോ... :)

പരാജിതന്‍ said...

ഹഹ! വിഷ്ണു, പൊയ് ശൊല്ലക്കൂടാത്. ഞാന്‍ വിശ്വസിക്കില്ല. കവിത വ്യാഖ്യാനിക്കാനോ കവിയെക്കുറിച്ചെഴുതാനോ ഒന്നും മടിയുണ്ടായിട്ടില്ല. ഇത്ര ലളിതമായ ഒരു കവിത മനസ്സിലായില്ലെന്ന് ഇതെഴുതിയയാള്‍ ‘തറപ്പിച്ചു’ പറയുമ്പോള്‍ ഒരു ഞെട്ടല്‍. അതിരിക്കട്ടെ, ഇതാ ഒരു വ്യാഖ്യാനം: ഇതിലുള്ളതിന്റെ നേരെ വിപരീതമായ ഒരു ദര്‍ശനമാണ് ബ്രോറ്റിഗന്റെ ഈ കവിതയിലുള്ളത്. വിഷ്ണുവിന്റെ കാഴ്ച മോശമാണെന്നല്ല. :)

Unknown said...

സോപ്പ് കൊണ്ട് വരുന്നവള്‍ക്ക് കാരം കൊണ്ട് വരുന്ന റോമിയോ ‘അസ്സല്‘ റോമിയോ.

കവി വായനക്കാരനാകുമ്പോള്‍ കവിടെ കവിതവച്ച് വ്യാ‍ാഖാനിക്കുന്ന വിവര്‍ത്തകന്‍ ‘അസ്സല്‘ വിവര്‍ത്തകന്‍.

ഈയിടെ “അസ്സല്‌‘വായനക്കാരന്നെന്തോ‍ കുഴപ്പമുണ്ടെന്ന് എനിക്കും തോന്നി തുടങ്ഗ്ങിയിരീക്കുന്നു;)

ടി.പി.വിനോദ് said...

എനിക്കുവേണ്ടിയുള്ള നീയും നിനക്കുവേണ്ടിയുള്ള ഞാനും മരിച്ചു തീരുന്നു. നിന്നെ എന്നില്‍ നിന്നും എന്നെ നിന്നില്‍ നിന്നും കഴുകിമാറ്റാന്‍ പിന്നെ ആരാണ് സോപ്പും കാരവും കണ്ടെത്തേണ്ടത്, നമ്മളല്ലാതെ?

കവിതയിലെ വ്യത്യസ്തത ശരിക്കും അനുഭവിച്ചു.

തലകീഴാക്കിയും കുലുക്കിയും കുടഞ്ഞും കീറിയും ന പരിശോധിക്കേണ്ടതു തന്നെ നമ്മുടെ എല്ലാ വൈകാരികയുക്തികളെയും. അതു പ്രണയവുമായി ബന്ധപ്പെട്ടതാണെങ്കിലും...:)

വിഷ്ണുമാഷിന്റെ ‘വീഴ്ച’ എന്ന കവിതയ്ക്കും ബ്രോറ്റിഗന്റെ ഈ കവിതയ്ക്കും ഇടയില്‍ നില്‍ക്കുന്ന ഒരു കവിത വായിച്ചിരുന്നു
ഇവിടെ.

അതിനോടാണ് എനിക്ക് ഇഷ്ടം കൂടുതല്‍...:)

വിഷ്ണു പ്രസാദ് said...

ഹരീ,എന്നെ കൊണ്ട് ഞാന്‍ തോറ്റു.ലാപുട കാണിച്ചു തന്ന ആ കവിത എനിക്കും പെരുത്ത് ഇഷ്ടമായി.

കണ്ണൂസ്‌ said...

നല്ല കവിതകള്‍.

ഉന്‍ പിരിവില്‍ നികഴ്‌വതു
തുയരമല്ലൈ!
എതിര്‍ പാരാത ഒരു വെളി..

തമിഴ്‌ മാതൃഭാഷ അല്ലെങ്കില്‍ കൂടി ഇതിന്റെ തര്‍ജ്ജമയായി

In separation from you no grief Just an unexpected space
എന്നു കണ്ടപ്പോള്‍ ഒരു വല്ലായ്‌മ.

ചില കവിതകള്‍ മൊഴിമാറ്റം ചെയ്യാനും ബുദ്ധിമുട്ടാണ്‌ അല്ലേ.

പരാജിതന്‍ said...

കണ്ണൂസ്, വളരെ വളരെ യോജിക്കുന്നു. ആ ഇംഗ്ലീഷ് പരിഭാഷയില്‍ പ്രശ്നമുണ്ട്.

Your departure
evokes no grief
but an empty space
unforeseen..

എന്നായിരുന്നെങ്കില്‍ കുറച്ചു കൂടി ‘അടുത്തു ചെന്നേനെ’ എന്നൊരു തോന്നല്‍.

അഭയാര്‍ത്ഥി said...

നര്‍കയാതനക്കൊടുവിലെ സമാധാനം ഈ പ്രഭാതം നല്‍കുന്നു
ദുഖിതനായ സൂര്യന്‍ ഇന്ന്‌ മുഖം കാട്ടിയില്ല
വിചാരണക്കായി ഈ യാതനകളെ നമുക്ക്‌ കൊണ്ട്‌ പോകാം
ചിലരോട്‌ ക്ഷമിക്കാം ചിലരെ ശിക്ഷിക്കാം
ഒരിക്കലും ഇതുപോലൊരു പ്രണയദുരന്തം ഇനി ഉണ്ടാവുകയില്ല
റോമിയോവും ജീൂലിയറ്റും.

നിഷാദ്‌ പറഞ്ഞത്‌ പോലെ പറയട്ടെ :-
കാരമിട്ടാണ്‌ ഞാന്‍ തലകഴുകുന്നതെന്നാണ്‌ മേലെ എഴുതിയത്‌.

Areekkodan | അരീക്കോടന്‍ said...

Sakhave....theeppettiyunto- beediyetukkan ennan aadyam manassil vannath...നന്നായിട്ടുണ്ട്.

വിശാഖ് ശങ്കര്‍ said...

പരാജിതാ,
അലക്കിവെളുപ്പിക്കേണ്ട കുറേ സങ്കല്‍പ്പങ്ങളിലേയ്ക്കുള്ള ഒരു വെളിപാടായി ഈ കവിത.
വരികളുടെ എണ്ണത്തില്‍ ഏറെ ലുബ്ധനും സുതാര്യമായ ധ്വനികളുടെ കാര്യത്തില്‍ അതിനെക്കാളേറേ സമ്പന്നനുമായ ബ്രോറ്റിഗന്‍...,ലാപുട പരിചയപ്പെടുത്തിയ തമിഴ് കവി..സമ്പന്നമായി ഈ പേജ്.
ലാപുടാ..രൊമ്പ തങ്സ് ഡാ..:)
ദാലി,
കാരം കൊണ്ടുവരുന്നത് റോമിയൊ ആണെന്ന് ഊഹിച്ചത് എഴുതിയത് ഒരു പുരുഷനായതുകൊണ്ടാണൊ...:)

മൂര്‍ത്തി said...

ആ തമിഴ് വരികള് ആംഗലേയത്തില്‍‍ ഇങ്ങിനെ ആയാലോ?

Your departure
evokes no grief
but an empty space
out of the blue..

വെറുതെ കൈവെച്ചു നോക്കിയതാണേ..

വിശദീകരണങ്ങളൊക്കെ വായിച്ചപ്പോള്‍ ബ്രോറ്റിഗന്റെ കവിത മനസ്സിലായ പോലെ..

qw_er_ty

Unknown said...

വിശാഖ് ശങ്കര്‍,
“ദാലി,
കാരം കൊണ്ടുവരുന്നത് റോമിയൊ ആണെന്ന് ഊഹിച്ചത് എഴുതിയത് ഒരു പുരുഷനായതുകൊണ്ടാണൊ...:)
ഈ ചോദ്യം എന്നോടാണെന്ന് കരുതുന്നു.“
കവിത മാത്രമല്ല, ഞാന്‍ വിവര്‍ത്തകന്റെ വ്യാഖാനം കൂടെ വായിച്ചു എന്ന് പറഞ്ഞീട്ടുണ്ടല്ലോ :). എഴുതിയത് മുഴുവന്‍ വായിക്കാന്‍ ക്ഷമയുണ്ടാകണം.:)

പരാജിതന്‍ said...

ഡാലിയേ,
സോപ്പിനു പകരമായി കാരം തരാമെന്നല്ല. സോപ്പും കാരവുമൊക്കെ വച്ച് ഒരുമിച്ചു നിന്ന് തുണിയലക്കല്‍ ഒരു വന്‍‌വിജയമാക്കാമെന്നതാ കവിയുടെ ലൈന്‍.

നേരത്തെ ഒരു കാര്യം ചോദിക്കാനിരുന്നതാ. :)
“ഈയിടെ “അസ്സല്‌‘വായനക്കാരന്നെന്തോ‍ കുഴപ്പമുണ്ടെന്ന് എനിക്കും തോന്നി തുടങ്ഗ്ങിയിരീക്കുന്നു;) “
എന്നെഴുതിയതെന്തിനാ? വ്യാഖ്യാനം, പ്ലീസ്! :)

Unknown said...

പരാജിതോ,
എഴുതാത്തത് വായിക്കല്ലേന്ന്.
“സോപ്പ് കൊണ്ട് വരുന്നവള്‍ക്ക് കാരം കൊണ്ട് വരുന്ന റോമിയോ ‘അസ്സല്‘ റോമിയോ.“

ഇത്രയേ ഞാ‍ന്‍ എഴുതിയുള്ളൂ.
അതിന് സോപ്പിനു പകരമായി കാരം തരാം എന്ന് എഴുതി എന്നു പറയല്ലേ.

“ഈയിടെ “അസ്സല്‌‘വായനക്കാരന്നെന്തോ‍ കുഴപ്പമുണ്ടെന്ന് എനിക്കും തോന്നി തുടങ്ഗ്ങിയിരീക്കുന്നു;)“

ഇത് ഇനി വ്യാഖാനിക്കണ്ടല്ലോ അല്ലെ :) ഇനീം വ്യാഖാനിക്കണമെങ്കില്‍ ആവാം പ്രശ്നല്യ്യാ.

പരാജിതന്‍ said...

ഡാലി,
തെറ്റിദ്ധാരണ! തെറ്റിദ്ധാരണ!
പകുതി തമാശയായെഴുതിയ ഒരു കമന്റിനോട് അതേ രീതിയില്‍ മറുപടിയെഴുതിയെന്നേയുള്ളൂ. ഇതില്‍ ‘പുരുഷപക്ഷ’ വീക്ഷണമൊന്നുമില്ല. :)
‘സോപ്പിന് പകരം കാരം തരാമെന്നല്ല’ എന്നെഴുതിയതില്‍ കടന്നുവായനയും ദുര്‍‌വ്യാഖ്യാനവുമൊന്നുമില്ല ഡാലീ. രണ്ടും ചേര്‍‌ത്ത് വച്ച് അലക്കാം എന്ന് ഒന്നുകൂടി പറഞ്ഞെന്നേയുള്ളൂ. എന്തെങ്കിലും ആശയക്കുഴപ്പമുണ്ടെങ്കില്‍ അതൊന്നു ക്ലാരിഫൈ ചെയ്യാനും കൂടിയാണ് അങ്ങനെ പറഞ്ഞത്. അല്ലാതെ, ഒരു തര്‍‌ക്കം തുടങ്ങിവച്ചതല്ല. (ആശയക്കുഴപ്പമില്ലായെന്നു ഇപ്പോള്‍ മനസ്സിലായി. :) പക്ഷേ, ആ വായനക്കാരന്‍-വ്യാഖ്യാനം സംഗതി സത്യമായും മനസ്സിലായില്ല!)

Unknown said...

പരാജിതാ, അത് വളരെ ലളിതമായ ഒരു കാര്യമാണ്.
2000 ത്തോളം കവികള്‍ ഉള്ള മലയാളത്തില്‍ കവിതാവായനക്കാരില്‍ 99% വും കവികളാണ് എന്ന് പറയപ്പെടുന്നു.(http://harithakam.blogspot.com/2007/04/blog-post_19.html#c18359010842578978800)
ഇന്നാളാരോ ബ്ലോഗില്‍ പറഞ്ഞു ബൂലോഗത്ത് ഒരു കല്ലെടുത്തെറിഞ്ഞാല്‍ അത് ചെന്ന് കൊള്ളുന്നത് ഏതെങ്കിലുമൊരു ബൂലോഗ കവിയെ ആവുമെന്ന്.(ലിങ്ക് ഓര്‍മ്മയില്യാ)
എന്നീട്ടും കവിതാ ബ്ലോഗുകളുടെ അടിയില്‍ മനസ്സിലായില്യാ,മനസ്സിലായില്യാ എന്ന കമന്റുകള്‍ കൂടൂന്നു. ഇവിടെ ഒരു കവി തന്നെ അത് പറയുന്നു (എനിക്കിഷ്ടപ്പെട്ട ഒരു കവിയാണ് വിഷ്ണുമാഷ് എന്ന് കൂടെ പറയട്ടെ. ബൂലോഗത്തില്‍ കവിതയ്ക്ക് ഒരു യഥാര്‍ത്ഥ ഉണര്‍വുണ്ടായത് വിഷ്ണുമാഷ് വന്നന്തിനു ശേഷമാണെന്നാണ് എന്റെ നിരിക്ഷണം). അപ്പോ എനിക്ക് തോന്നിയതാ ഇത്.
“ഈയിടെ “അസ്സല്‌‘വായനക്കാരന്നെന്തോ‍ കുഴപ്പമുണ്ടെന്ന് എനിക്കും തോന്നി തുടങ്ഗ്ങിയിരീക്കുന്നു;) “

വായനക്കരനല്ലാതെ കവിക്കെന്തെങ്കിലും കുറ്റം ഉണ്ടോ എന്ന് എനിക്കറിയില്ല. കാരണം ഞാന്‍ ഒരു കവയത്രി(?) അല്ല.

“സംഗതി സത്യമായും മനസ്സിലായില്ല!“ ഇത് ഞാന്‍ വിശ്വസിക്കണം അല്ലേ. തല്‍ക്കാലം വിശ്വസിച്ചിരിക്കുന്നു. വായനയ്ക്ക് എന്താണ് കുഴപ്പം എന്നറിയാന്‍ ഒരു ചര്‍ച്ച സഹായിക്കുമെങ്കില്‍ ഞാന്‍ ബലിയാടാവാം.
ഇന്നാള് ഒരു സുഹൃത്ത് ചോദിച്ചിരുന്നു ഒരു കവിതാ പഠന ക്ലാസ്സ് എവിടേങ്കിലും ഉണ്ടോ എന്ന്. എനിക്കും സുഹൃത്തിനും ഒക്കെ അതു ഉപകാരമായാല്‍ നല്ലതല്ലേ.

പിന്നേയ് വേറൊരു തമാശ, ചോദിക്കാന്‍ തോന്നുമ്പോ തന്നെ ചോദിക്കണം ട്ടോ. എനിക്കൊക്കെ അപ്പോ തന്നെ ചോദിച്ചില്ലെങ്കില്‍ ചോദിക്കാത്ത സംശയം കെട്ടി കിടന്നെന്റെ നെഞ്ച് വിങ്ങുന്നു എന്ന തെറ്റിദ്ധാരണ ജനിക്കും. (ഹരീ ഈ തമാശ പറഞ്ഞ ഉടന്‍ ഞാന്‍ വെക്കേഷനില്‍ ഇറക്കിലാണ്)

അനാഗതശ്മശ്രു said...

ഡാലീ
ഞാനൊരു സത്യം പറയട്ടെ
കമിതാക്കള്‍ രണ്ട്‌ പേരും ധോബീസ്‌ ആയിരുന്നു..
മണ്ണാന്മാര്‍
ബ്രണ്ണന്‍ കാളേജ്‌ മേറ്റ്സ്‌

Dinkan-ഡിങ്കന്‍ said...

പരാജിതാ കവിത മൊഴിമാറ്റം നന്നായിരിക്കുന്നു :)

http://oldpoetry.com/opoem/show/10585-Richard-Brautigan-Romeo-and-Juliet

“If you will die for me,
I will die for you
and our graves will be like two lovers washing
their clothes together
in a laundromat
If you will bring the soap
I will bring the bleach. “

ഇതല്ലേ സംഭവം.
ബ്രോറ്റിഗന്റെ ഹെയര്‍ സ്റ്റൈലും മീശയും ഡിങ്കനിഷ്ടായി. കിടിലന്‍.

ഓഫ്..ടൊ
ആദ്യം തന്നെ കവിതയുടേ തുണി പൊക്കി നോക്കണം
എന്നിട്ട് കാരം സോപ്പ് ഉജാല എന്നിവ കൊണ്ട് ആ തുണിയെടുത്ത് “വിഴുപ്പലക്കല്‍” തുടരണം. നല്ല ശക്തിയില്‍ അടിച്ച് തിരുമ്മണം. ഏഴയലത്ത് നില്‍ക്കുന്നവന്റെ ഒക്കെ മേല് അലക്കവെള്ളം ചീറ്റണം. അപ്പോള്‍ എല്ലാം ശാന്തം..

sandoz said...

തുണിയലക്കാനും ബ്ലോഗ്‌ ഉണ്ടോ...
കര്‍ത്താവേ....
ശാസ്ത്രത്തിന്റെ ഒരു പോക്കേ....
ഏതായാലും അലക്കുവല്ലേ .....
എന്റെ ഒരു ജീന്‍സും കൂടി..പ്ലീസ്‌....

പരാജിതാ..ഇഷ്ടപ്പെട്ടു മൊഴിമാറ്റം.....
ഈ ബ്ലീച്ചും കാരവും ഒന്നാണോ
[എന്തെങ്കിലും ചോദിക്കണ്ടേ]