Tuesday, April 17, 2007

റിച്ചാര്‍ഡ്‌ ബ്രോറ്റിഗന്റെ 'പ്രണയകവിത'

പ്രണയകവിത

റിച്ചാര്‍ഡ്‌ ബ്രോറ്റിഗന്‍


എത്ര ആനന്ദകരം,

പ്രഭാതത്തില്‍ തീര്‍ത്തും ഏകനായി ഉണരുന്നതും

ആരോടെങ്കിലും

നിങ്ങളവരെ സ്നേഹിക്കുന്നുവെന്ന്‌

മൊഴിയേണ്ടതില്ലാത്തതും,

നിങ്ങളവരെ ഇനിമേല്‍ സ്നേഹിക്കുന്നില്ലെന്നിരിക്കെ.

3 comments:

പരാജിതന്‍ said...

ഒരു 'പ്രണയകവിത'യുടെ വിവര്‍ത്തനം.

തറവാടി said...

പരാജിതന്‍,

ഒരു കവിതയേക്കാള്‍ ഒരു ചിന്തയായി ഇതിനെ വായിക്കാനാണെനിക്കിഷ്ടം.

സത്യം പറയുന്നയാളുകള്‍ക്ക് ആനന്ദം കിട്ടുമെങ്കിലും ,
എല്ലാസത്യവും പറയുമ്പോള്‍ അങ്ങിനെയല്ല എന്ന അഭിപ്രായക്കാരനാണ്‌ ഞാന്‍! , താത്കാലിക സംതൃപ്തികിട്ടുമെങ്കിലും .....

താങ്കളുടെ ഈ തിരഞ്ഞെടുപ്പ് അത്രക്കിഷ്ടായില്ല എന്നുകൂടി പറഞ്ഞോട്ടെ!

( മൊഴിമാറ്റം നടത്തുമ്പോളുണ്ടാകുന്ന പാകപ്പിഴകണ്ടില്ലെങ്കിലും , താങ്കളുടെതായ ഒന്നും കണ്ടില്ല ...)

പരാജിതന്‍ said...

തറവാടി, കമന്റിന്‌ നന്ദി.

ശരിയാണ്‌, ചില സത്യങ്ങള്‍ അങ്ങനെയാണ്‌. ഒരു പക്ഷേ, അവ പറയാതിരിക്കുകയാവും ഭേദം.