Monday, April 09, 2007

റോബര്‍ട്‌ ഫ്രാന്‍സിസിന്റെ കവിത

സ്ഫടികപാത്രം

കവിതയില്‍ വാക്കുകള്‍ സ്ഫടികപാത്രമാകണം.
ലളിതവും കനമില്ലാത്തതുമായ സ്ഫടികപാത്രം.
അതിന്റെ ആകൃതി
അത്‌ ഉള്‍ക്കൊള്ളുന്ന വസ്തുവിന്റെ ആകൃതി മാത്രം.

പാത്രത്തിന്‌ വേണ്ടി മാത്രം നിര്‍മ്മിച്ച പാത്രം
പൊള്ളയും ദുര്‍ബലവുമാണ്‌.
ഏറിയാല്‍ ഒരു വെനീഷ്യന്‍ അലങ്കാരവസ്തു.
ചിത്രപ്പണി ചെയ്ത സ്ഫടികപാത്രം
കവിതയെ അഥവാ കവിതയില്ലായ്മയെ മറയ്ക്കുന്നു.

വാക്കുകള്‍ കാഴ്ചയെ കടത്തി വിടണം,
ജനാലകളാകണം അവ.
ഏറ്റവും മികച്ച വാക്ക്‌ തികച്ചും അദൃശ്യം.
കവി ചിന്തിക്കുന്നത്‌, അതാകുന്നു കവിത.

അസാധ്യമെന്നത്‌ ഒരു മിഥ്യയായിരുന്നെങ്കില്‍,
സ്ഫടികപാത്രം, അത്‌ മാത്രം,
നീക്കം ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍,
കവിത അവശേഷിക്കുമായിരുന്നു.

12 comments:

parajithan said...

"...ഏറ്റവും മികച്ച വാക്ക്‌ തികച്ചും അദൃശ്യം."
അമേരിക്കന്‍ കവി റോബര്‍ട്‌ ഫ്രാന്‍സിസിന്റെ കവിത.

എന്റെ 'കവിതയിലെ കലാസംവിധാനം' എന്ന കുറിപ്പിന്‌ 'ചിന്തയ്ക്കും ഭാഷയ്ക്കുമിടയില്‍ ദൂരം സ്വയം നിര്‍ണ്ണയിച്ച്‌ എഴുത്തുകാരന്‍ തന്നോടു തന്നെ നടത്തുന്ന ഓട്ടപ്പന്തയ'ത്തെക്കുറിച്ച്‌ കമന്റെഴുതിയ ലാപുടയ്ക്ക്‌ ഈ വിവര്‍ത്തനം സമര്‍പ്പിക്കുന്നു.

സു | Su said...

ആ കവിത വായിച്ചിട്ടില്ല.

ഏറ്റവും മികച്ച വാക്ക് തികച്ചും അദൃശ്യം എന്നത്, കവിതയെ മികച്ചതാക്കുന്നു അല്ലേ?

തറവാടി said...

:)

തഥാഗതന്‍ said...

ഹരിമാഷെ
നന്നായിരിക്കുന്നു.
ചില സ്ഥലങ്ങളില്‍ ഒരു കല്ലു കടി പോലെ
“വാക്കുകള്‍ കാഴ്ചയെ കടത്തി വിടണം,
ജനാലകളാകണം അവ.“

വാക്കുകള്‍ കാഴ്ച്കയെ കടത്തി വിടുന്ന ജാലകങ്ങളാകണം

എന്നു പറഞ്ഞാല്‍ അല്പം കൂടെ ഭംഗി കൂടില്ലെ?

(മനസ്സില്‍ തോന്നിയതു പറഞ്ഞതാണെ..തെറ്റാണെങ്കില്‍ ക്ഷമിക്കു)

qw_er_ty

ലാപുട said...

നന്ദി :)സ്നേഹം:)

വെള്ളത്തില്‍ ആകൃതിയുടെ അഭാവം,
തുറന്നിട്ട ജാലകത്തില്‍ അതാര്യതയുടെ അഭാവം,
സാധ്യതകളില്‍ അനര്‍ത്ഥത്തിന്റെ അഭാവം -
എന്നിങ്ങനെ നനവായും കാറ്റായും യാതാര്‍ത്ഥ്യമായും കവിതയിലേക്കുള്ള നോട്ടങ്ങളെ അക്ഷരപ്പെടുത്തുന്ന ഈ കവിത ഏറെ ഇഷ്ടമായി...

വല്യമ്മായി said...

സുതാര്യമായ വാക്കുകളിലൂടെ കവിതയെ വായനക്കാരന്റെ ഹൃദയത്തിലെത്തിക്കാം അല്ലേ.

കവിത വായിച്ചിരുന്നില്ല.പരിഭാഷയിലൂടെ അത് ബൂലോഗത്ത് എത്തിച്ച താങ്കളുടെ ഉദ്യമത്തിന്‌ നന്ദി.

Reshma said...

പരാജിതന് ഇതിലും നന്നായി ഈ കവിതയെ മൊഴിമാറ്റം ചെയ്യാനാവുമെന്ന് തോന്നുന്നു(ഓമ്ലെറ്റിന്റെ രുചിയറിയാന്‍ മുട്ടയിടേണ്ടെന്ന് ആരോ പറഞ്ഞ ധൈര്യത്തില്‍). 'silent poem' ഒന്ന് ശ്രമിക്കാമോ?:)

കണ്ണൂസ്‌ said...

പരാജിതാ, ഇതിന്റെ മൂലകവിത എവിടെയെങ്കിലും വായിക്കാന്‍ കിട്ടുമോ?

Pramod.KM said...

വാക്കുകള്‍ നീക്കം ചെയ്യാന്‍ കഴിഞ്ഞാല്‍ കവിത അവശേഷിക്കുമായിരുന്നു....
ഗംഭീരമായ ചിന്ത!

parajithan said...

കമന്റുകള്‍ക്ക്‌ നന്ദി.

തഥാഗതാ,
words should be looked through, should be windows
എന്നത്‌ അല്‌പം സ്വാതന്ത്ര്യമെടുത്ത്‌ വിവര്‍ത്തനം ചെയ്തതാണ്‌.

രേഷ്മ, പദാനുപദമായി മലയാളത്തിലേക്കാക്കിയാല്‍ അല്‌പം ക്ലിഷ്ടത വന്നേക്കുമെന്നു ഭയന്നതിനാലും കവിതയിലെ ആശയത്തോട്‌ നീതി പുലര്‍ത്താനായി വാക്കുകള്‍ പരമാവധി സുതാര്യമാക്കണമെന്ന് തോന്നിയതിനാലും കുറച്ച്‌ സ്വാതന്ത്ര്യമെടുത്തിരുന്നു. ഒരു പക്ഷേ കുറെക്കൂടി അവധാനതയോടെ ചെയ്തിരുന്നെങ്കില്‍ ഇതിലും നന്നായേനെ.

silent poem വിവര്‍ത്തനം ചെയ്യുന്നത്‌ ഇത്തിരി ദുഷ്കരം തന്നെ. :) ചെയ്താലും ഇംഗ്ലീഷിലേതു പോലെ വരുമോ എന്നു സംശയം. മലയാളത്തില്‍ വേറെ ലൈനിലൊക്കെ എഴുതാം.
ഉദാ:

"ചരല്‍ക്കല്ല്‌ വഴിക്കാറ്റ്‌ കനല്‍ത്താരം തെളിമാനം
നിലാരാത്രി മരക്കൂട്ടം കുളിര്‍വെട്ടം പടുഗര്‍ത്തം
മൃഗനൃത്തം ചുടുഹാസം പുറംവാതില്‍ മിഴിനാളം
മയില്‍ക്കാക്ക ഇലച്ചാര്‍ത്ത്‌ മുഖച്ചിത്രം ഇരുള്‍വീട്‌."

(തമാശയായെഴുതിയതാ കേട്ടോ. :) )

parajithan said...

കണ്ണൂസെ,
മൂലകവിത ഇതാ:

Words of a poem should be glass But glass so simple-subtle its shape
Is nothing but the shape of what it holds.

A glass spun for itself is empty,
Brittle, at best Venetian trinket. Embossed glass hides the poem or its absence.

Words should be looked through, should be windows.
The best word were invisible.
The poem is the thing the poet thinks.

If the impossible were not,
And if the glass, only the glass, Could be removed, the poem would remain.

ദൃശ്യന്‍ said...

:-)